രാകേഷ് അസ്താന ഡല്‍ഹി പൊലീസ് കമ്മിഷണറായി ചുമതലയേറ്റു

ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന ഡല്‍ഹി പൊലീസ് കമ്മിഷണറായി ചുമതലയേറ്റു. ( Rakesh Asthana ) ഗുജറാത്ത് കേഡറില്‍ 1984 ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അസ്താനയെ, വിരമിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഡല്‍ഹി പൊലീസ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
2022 ജൂലൈ 31 വരെയാണ് രാകേഷ് അസ്താനയുടെ പദവിയുടെ കാലാവധി. സിബിഐയില്‍ നിന്ന് പുറത്ത് പോയ അസ്താനയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലായി നിയമിച്ചിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കേസ് അന്വേഷിച്ചിരുന്നത് അസ്താനയായിരുന്നു.

എസ് എന്‍ ശ്രീവാസ്തവ വിരമിച്ചതിന് ശേഷം എസ്എസ് ബലാജിയാണ് പൊലീസ് കമ്മീഷണറുടെ അധിക ചുമതല വഹിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും അടുത്ത ആളാണ് രാകേഷ് അസ്താന.
Read Also: പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം വേണം: കേന്ദ്ര സർക്കാർ
‘പൊലീസിംഗിന്റെ അടിസ്ഥാന ആശയങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങള്‍ തടയല്‍ എന്നിവയാണ് നമ്മള്‍ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങള്‍’. കമ്മിഷണറായി ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹി പൊലീസിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം സങ്കീര്‍ണമായ പല കേസുകളും ഡല്‍ഹി പൊലീസ് മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Story Highlights: Rakesh Asthana, delhi police commissionare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here