വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം; എറണാകുളത്തും തിരുവനന്തപുരത്തും വാക്‌സിനെത്തി

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം. അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ എറണാകുളത്തെത്തി. ഇന്ന് രാത്രിയോടെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മേഖലകൾക്കായി ഇത് വിതരണം ചെയ്യും.
തിരുവനന്തപുരത്തേക്കായി 25,000 ഡോസ് വാക്സിനും എത്തിയിട്ടുണ്ട്. നാളെ ജില്ലയിൽ തെരഞ്ഞെടുത്ത വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ഉണ്ടായിരിക്കും.
സംസ്ഥാനം കടുത്ത വാക്‌സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. . പല ജില്ലകളിലും വാക്‌സിൻ സ്റ്റോക്കില്ല. തിരുവനന്തപുരം ജില്ലയിൽ അടക്കം വാക്‌സിൻ ക്ഷാമമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
Read Also:വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങളിൽ സജ്ജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സിൻ വേണം. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി. മുപ്പത്തിയഞ്ച് ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകി. വാക്‌സിൻ വിതരണം സുതാര്യമാണ്. വാക്‌സിൻ എത്തിക്കേണ്ടവർ തെറ്റായ പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ എത്തിക്കാൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഇടപെടണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
Read Also:കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെടും, വാക്സിനേഷന് ആർടിപിസി ആർ നിർബന്ധമല്ല; മുഖ്യമന്ത്രി
ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോൾ സംസ്ഥാനത്തിന് ലഭിച്ച വാക്‌സിൻ ഡോസുകൾ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമാണ്.
Story Highlights: Temporary relief of vaccine shortage Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here