Advertisement

38 ദിവസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 15 പേര്‍; ലോക്ക് ഡൗണില്‍ പൊലിയുന്ന ജീവനുകള്‍

July 29, 2021
Google News 2 minutes Read

ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ ജനജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ട്വന്റിഫോറിന്റെ പരമ്പര ‘പൂട്ടിപ്പോയ ജീവിതങ്ങള്‍’. അടച്ചിടല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ് സംസ്ഥാനത്ത്. കഴിഞ്ഞ 38 ദിവസത്തിനിടെ ആത്മഹത്യ ചെയ്തത് 15 പേരാണ്.

ജൂണ്‍ 21ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയത് മൂന്നംഗ കുടുംബമാണ്. മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് മരിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്നു ഗൃഹനാഥന്‍.

ജൂലൈ 1ന് ഇടുക്കിയിലെ ഏലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാമ്പാടുംപാറ മാവോലില്‍ വീട്ടില്‍ സന്തോഷ് (47) ആണ് ആത്മഹത്യ ചെയ്തത്. അദ്ദേഹം സ്വകാര്യ സ്ഥാപനത്തിന് വായ്പ എടുത്തിരുന്നു. അധികൃതര്‍ ദിനംപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനെടുത്തത്.

ജൂലൈ 2ന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രനെ(53) മരിച്ച നിലയില്‍ കണ്ടെത്തി. ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പൊന്നു മണി (55) ആത്മഹത്യ ചെയ്തു.

suicide 2

ജൂലൈ 19ന് ഇടുക്കിയില്‍ ബേക്കറി ഉടമ പുലരിമലയില്‍ വിനോദ് (55) മരിച്ചു. ജൂലൈ 22ന് തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ (56) ജീവനൊടുക്കി. പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി (56) ആത്മഹത്യ ചെയ്തു. ജൂലൈ 2ന് കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള (53), ജൂലൈ 27ന് തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകനായ ശ്രീകാന്ത് (36) എന്നിവരാണ് മരിച്ചത്.

ജൂലൈ 7ന് വിഷ്ണു പ്രസാദ് (35) ആത്മഹത്യ ചെയ്തു. കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ നടത്തുകയായിരുന്നു. ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ്. ജൂലൈ 20ന് വയനാട് സ്വകാര്യ ബസുടമ പി സി രാജാമണി (48) ജീവനൊടുക്കി. ജൂലൈ 20ന് തൃശൂരില്‍ ദാമോദരനും (53) മകന്‍ ശരത്തും (27) ആത്മഹത്യ ചെയ്തു.

suicide 3

പലരുടെയും കുടുംബങ്ങള്‍ പറയുന്നത് അങ്ങേയറ്റം കടക്കെണിയിലെത്തിയപ്പോഴാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ്.

*ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടി അതിജീവിക്കാന്‍ ശ്രമിക്കുക. (ടോള്‍ ഫ്രീ നമ്പര്‍- 1056)

Story Highlights: 15 commit suicide in state in 38 days 24 news series poottioya jeevithangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here