Advertisement

കോഴിക്കോട് പീഡനക്കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ വീണ്ടും പീഡന കേസ്

July 29, 2021
1 minute Read
again case against teacher

കോഴിക്കോട് കട്ടിപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കായികാധ്യാപകനെതിരെ വീണ്ടും പീഡന കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിലാണ് ഇന്ന് താമരശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

രണ്ട് പോസ്‌കോ കേസുകൾ ഉൾപ്പെടെ അധ്യാപകനെതിരായ കേസുകളുടെ എണ്ണം ഇതോടെ അഞ്ചായി. നാല് കേസുകൾ താമരശ്ശേരി പൊലീസും ഒരു കേസ് തേഞ്ഞിപ്പലം പൊലീസുമാണ് രജിസ്റ്റർ ചെയ്തത്.

Read Also:തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമം; കായികാധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ അതിക്രമം, ലൈംഗീക പീഡനം, കുട്ടികളെ മർദിക്കൽ തുടങ്ങിയവയാണ് കുറ്റം. വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അധ്യാപകൻ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറയുന്നു.

Story Highlights: again case against teacher

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top