അലാസ്‌കൻ ഉപദ്വീപിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ അലാസ്‌കൻ ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 91 കിലോമീറ്ററോളം വ്യാപിച്ച ഭൂചലനമാണ് ഉണ്ടായത്. ഇതേ തുടർന്ന് അലാസ്കയിലും അലാസ്‌കൻ ദ്വീപിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില തീരങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Read Also: ചൈനയിലെ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും 63 മരണം
ഒക്ടോബറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനലം ഉണ്ടായപ്പോള്‍ അലാസ്‌കന്‍ തീരങ്ങളില്‍ സുനാമി അടിച്ചിരുന്നു.
1964ല്‍ റിക്ടര്‍ സ്‌കെയിലില്‍ 9.2 രേഖപ്പെടുത്തിയ ഭൂചലനം അലാസ്‌കയില്‍ ഉണ്ടായിട്ടുണ്ട്.
Story Highlights: 8.2 Magnitude Earthquake Strikes Alaskan Peninsula, Tsunami Warning Issued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here