Advertisement

ഹിമാചൽപ്രദേശിലും കശ്മീരിലും കനത്ത മഴ: മിന്നൽ പ്രളയത്തിൽ 16 പേർ മരിച്ചു 21 പേരെ കാണാതായി

July 29, 2021
Google News 0 minutes Read

ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുകയാണ്. ഹിമാചൽപ്രദേശിലും കശ്മീരിലും കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ പെട്ട് 16 പേർ മരിച്ചു. 21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ തുടരുന്നു.ജമ്മുവിലെ കിഷ്​ത്​വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്.കൂടാതെ ലഡാക്കിലെ കാർഗിലിൽ രണ്ടിടത്ത് കനത്ത പേമാരിയുണ്ടായി. ഒരു ജലവൈദ്യുത പദ്ധതിക്ക് കേടു സംഭവിച്ചു.

ഹിമാചലിൽ മണ്ണിടിഞ്ഞ് മിക്ക റോഡുകളും തകർന്നു. ഹിമാചലിൽ 9 പേരുടെ മൃതദേഹം കണ്ടെത്തി. 7 പേരെ കാണാതായി. ഉദയ്പുരിൽ 7 പേരും ചമ്പയിൽ 2 പേരും ആണ് മരിച്ചത്. ഡൽഹിയിൽ നിന്നുള്ള വിനോദസഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുൾപ്പെടെ കുളു ജില്ലയിൽ 4 പേരെയാണ് കാണാതായത്.

ജമ്മുവിലെ കിഷ്​ത്​വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയുണ്ടായ പ്രളയത്തിൽ 7 പേരുടെ മൃതദേഹം കണ്ടെത്തി. 14 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മുപ്പതോളം പേരെ കാണാനില്ലെന്നാണ് സൂചന.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here