Advertisement

ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ പ്ലസ് വൺ പ്രവേശനം; ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം

July 29, 2021
Google News 4 minutes Read
IHRD Technical Higher Secondary Admission

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. ihrd.kerala.gov.in/thss മുഖേന ഓൺലൈനായോ താത്പര്യമുള്ള സ്കൂളുകളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് 12.

ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷാപ്രക്രിയ പൂർത്തിയാക്കിയ ശേഷം വെബ്‌സൈറ്റിൽ നിന്ന് പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം (എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് 50 രൂപ) ഓഗസ്റ്റ് 17-ന് വൈകീട്ട് മൂന്നിനുമുമ്പായി ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കണം. സി.ബി.എസ്.ഇ. വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് നിശ്ചിതതീയതിക്കു മുമ്പായി പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തപക്ഷം അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നൽകും.

Read Also: പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ഉത്തരവ്

ഐ.എച്ച്.ആർ.ഡി.ക്കുകീഴിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ: മുട്ടട (തിരുവനന്തപുരം: 0471-2543888, 8547006804), അടൂർ (പത്തനംതിട്ട: 04734- 224078, 8547005020), ചേർത്തല (ആലപ്പുഴ: 0478 2552828, 8547005030), മല്ലപ്പള്ളി (പത്തനംതിട്ട: 0469 -2680574, 8547005010), പുതുപ്പള്ളി (കോട്ടയം: 0481-2351485, 8547005013), പീരുമേട് (ഇടുക്കി: 04869-232899, 8547005011), മുട്ടം (തൊടുപുഴ: 04862-255755, 8547005014), കലൂർ (എറണാകുളം: 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം: 0484-2604116, 8547005015), ആലുവ (എറണാകുളം: 0484 2623573, 8547005028), വരടിയം (തൃശ്ശൂർ: 0487 2214773, 8547005022), വാഴക്കാട് (മലപ്പുറം: 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം: 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം: 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്: 0495 2721070, 8547005031). വിവരങ്ങൾക്ക്: email: ihrd.itd@gmail.com.

Story Highlights: IHRD Technical Higher Secondary Admission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here