വാക്‌സിനേഷന് ശേഷം യു.കെ.യിൽ എത്തുന്നവർക്ക് ക്വാറന്റൈൻ ഇളവ്; ഇന്ത്യ റെഡ് ലിസ്റ്റിൽ

വാക്‌സിന് സ്വീകരിച്ചതിന് ശേഷം യു.എസിൽ നിന്നും യൂറോപ്യൻ യൂണിയൻരാജ്യങ്ങളിൽ നിന്നും യു.കെ.യിൽ എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കി. എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഇപ്പോഴു റെഡ് ലിസ്റ്റിൽ തന്നെ തുടരുകയാണ്. രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ചവർ ആണെങ്കിൽ പോലും ഫ്രാൻസിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർ യു.കെ.യിൽ എത്തുമ്പോൾ 10 ദിവസത്തെ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. നിലവിൽ, യുകെയിൽ അവരുടെ കോവിഡ്-19 വാക്‌സിൻ ലഭിച്ച ആളുകൾക്ക് മാത്രമാണ് ക്വാറന്റൈൻ നിയമങ്ങൾ ഒഴിവാക്കാൻ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 2 തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 4 മണി മുതൽ, യൂറോപ്യൻ മെഡിസിൻസ് ഏജൻസിയോ അല്ലെങ്കിൽ യു.എസിൽ അംഗീകാരമുള്ള വാക്‌സിനുകളോ ഉപയോഗിച്ച് പൂർണ്ണമായി വാക്‌സിനേഷൻ എടുക്കുന്നവർക്ക് ക്വാറന്റീൻ ഇല്ലാതെ ഇംഗ്ലണ്ടിലേക്ക് പോകാൻ കഴിയും.
Read Also: യു.കെ.യിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി
അന്താരാഷ്ട്ര യാത്രകൾ വീണ്ടും തുടരാനുള്ള ശ്രമങ്ങളിൽ വലിയ മുന്നേറ്റം യു കെ നടത്തിയതായി ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് പറയുന്നു. പാൻഡെമിക് ആരംഭിച്ചതിനുശേഷം ആദ്യമായി കുടുംബങ്ങൾക്ക് ഒന്നിക്കാനും അല്ലെങ്കിൽ വ്യാപാരങ്ങൾക്ക് കൂടുതൽ പ്രയോജനം നേടുന്ന രീതിയിൽ പ്രയോജനപ്പെടുത്താവുന്ന പുരോഗതിയാണിതെന്നും അവർ വ്യക്തമാക്കി.
അതേസമയം, അന്താരാഷ്ട്ര ട്രാഫിക് സമ്പ്രദായത്തിൽ ഇന്ത്യ റെഡ് ലിസ്റ്റിൽ തുടരുകയാണ്. ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര യാത്ര നിരോധിക്കപ്പെട്ട നിലയിലാണ്. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് നിവാസികൾക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കുകയും ചെയ്യുന്നു. ഈ നിലയുടെ അവലോകനം അടുത്ത ആഴ്ച പകുതിയോടെ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റാ വേരിയന്റ് യുകെയിൽ പ്രബലമായ വേരിയന്റായി തുടരുന്നു.
Story Highlights: India remains on red list even as UK lifts quarantine for vaccinated EU, US travellers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here