വരുമാനമില്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെഎസ്ആര്‍ടിസി

വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ നിര്‍ത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ കണ്ടെത്തി അറിയിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം ലാഭക ലാഭകരമല്ലാത്ത സര്‍വീസ് നടത്തണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ തുക നല്‍കണമെന്നാണ് ആവശ്യം.
ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതിനാല്‍ ഡീസല്‍ ഉപയോഗത്തില്‍ അടക്കം ചെലവ് ചുരുക്കാനാണ് തീരുമാനം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ടതിനാലാണ് തീരുമാനമെടുത്തത്. ശമ്പള പരിഷ്‌കരണം നടത്താത്തതിനാല്‍ കമ്പനിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
Read Also: ചാരായവുമായി കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍
വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. കൊവിഡ് കാലം തുടങ്ങിയത് മുതല്‍ കമ്പനി സര്‍വീസ് കുറച്ചിരുന്നു. 3100 സര്‍വീസുകളാണ് ഇപ്പോള്‍ കോര്‍പറേഷന്‍ നടത്തുന്നത്. ഡീസല്‍ തുക നല്‍കുന്നതിന് കണക്കെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ നടക്കും.
Story Highlights: KSRTC ready to suspend non-revenue services says cmd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here