വിവാദ മരംമുറിക്കൽ; നിയമവകുപ്പില്‍ നിന്ന് ഉപദേശം തേടിയിട്ടില്ല: പി.രാജീവ്

പട്ടയഭൂമിയിലെ വിവാദമായ മരംമുറിക്കൽ ഉത്തരവില്‍ നിയമവകുപ്പില്‍ നിന്ന് ഉപദേശം തേടിയിട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ്. ഈ ഉത്തരവ് റദ്ദുചെയ്യുന്ന കാര്യത്തിലാണ് നിയമോപദേശം തേടിയതെന്നും മന്ത്രി പി.രാജീവ് നിയമസഭയില്‍ വ്യക്തമാക്കി.
ഇതിനിടെ നിയമവകുപ്പിനെ ഒഴിവാക്കി റവന്യൂവകുപ്പ് ഉത്തരവിറക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.
വിവാദ മരംമുറി ഉത്തരവില്‍ നിയമവകുപ്പിനെ മറികടന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുന്ന മറുപടിയാണ് നിയമമന്ത്രി പി.രാജീവ് നിയമസഭയില്‍ നല്‍കിയത്. ചോദ്യോത്തരവേളയിലാണ് മരംമുറി ഉത്തരവ് വീണ്ടും സഭയില്‍ ചര്‍ച്ചാവിഷയമായത്.
Read Also:മുട്ടിൽ മരം മുറിക്കൽ ; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പട്ടയഭൂമിയിലെ മരം മുറിക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ നിയമവകുപ്പിന്റെ ഉപദേശം തേടിയിട്ടില്ലെന്ന് മന്ത്രി പി.രാജീവ് നിയമസഭയില്‍ വ്യക്തമാക്കി. ഉത്തരവ് ആശയക്കുഴപ്പം സൃഷ്ടിച്ചു. റദ്ദ് ചെയ്യുന്ന ഉത്തരവ് സംബന്ധിച്ചണ് നിയമോപദേശം തേടിയതെന്നും സാധാരണ രീതിയില്‍ ഒരു ഉത്തരവ് ഇറക്കാന്‍ നിയമ വകുപ്പിന്റെ അനുമതി തേടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also:മുട്ടില്‍ മരംമുറിക്കല്‍ കേസ്; മുഖ്യ പ്രതികളെ കോടതിയില്‍ ഹാജരാക്കും
Story Highlights: P Rajeev on Muttil tree felling case in assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here