100 മീറ്റർ ബട്ടർ ഫ്‌ളൈ: മലയാളി താരം സജൻ പ്രകാശ് പുറത്ത്

ടോക്യോ ഒളിമ്പിക്സിലെ പുരുഷവിഭാഗം 100 മീറ്റർ ബട്ടർഫ്‌ളൈ ഹീറ്റ്‌സിൽ മലയാളി താരം സജൻ പ്രകാശ് പുറത്ത്. 53.45 സെക്കൻഡിലാണ് സജൻ ഹീറ്റ്‌സ് പൂർത്തിയാക്കിയത്. ഘാനയുടെ അബെകു ജാക്‌സണാണ് ഒന്നാമത്. ജാക്‌സണേക്കാൾ 0.06 സെക്കൻഡ് മാത്രം പിന്നിലായാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്തത്.
ദക്ഷിണ കൊറിയയുടെ മൂൺ ആണ് മൂന്നാമത്. ആകെ 38 താരങ്ങൾ മത്സരിച്ച മത്സരത്തിൽ 24-ാമതായാണ് സജൻ ഫിനിഷ് ചെയ്തത്.
നേരത്തെ, 200 മീറ്റർ ബട്ടർഫ്‌ളൈസിൽ സജൻ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ഒരു മിനിറ്റ് 57.22 സെക്കൻഡിലാണ് താരം മത്സരം പൂർത്തിയാക്കിയിരുന്നത്. ഒരു മിനിറ്റ് 56.38 സെക്കൻഡാണ് സജന്റെ മികച്ച സമയം.
കൂടാതെ വനിതാ ബോക്‌സിങ് വിഭാഗത്തിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം പ്രീക്വർട്ടറിൽ പുറത്ത്. കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് ഇന്ത്യൻ താരം കീഴടങ്ങിയത്. ഇരു താരങ്ങളും വളരെ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത് ആദ്യ റൗണ്ടിൽ വലൻസിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടിൽ മേരികോം തിരിച്ചെത്തി. നിർണായകമായ മൂന്നാം സെറ്റും ജയിച്ചതോടെ കിരീടം വലൻസിയ സ്വന്തമാക്കി. 3-2 നാണ് വലൻസിയയുടെ ജയം.
റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവായിരുന്നു ഇൻഗ്രിറ്റ് വലൻസിയ. ഇരുവരും തമ്മിൽ മൂന്നാം തവണയാണ് റിങ്ങിൽ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. 2019ലെ ലോക ചാമ്പ്യൻഷിപ്പ് ക്വർട്ടർ ഫൈനലിലായിരുന്നു ഇതിനു മുമ്പുള്ള മത്സരം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here