മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ ചുമത്തിയ കേസ് പിൻവലിച്ച് സ്റ്റാലിൻ സർക്കാർ

എ.ഐ.എ.ഡി.എം.കെ.യുടെ ഭരണത്തിൽ തമിഴ്നാട് സർക്കാർ തമിഴ്‌നാട്ടിൽ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ ചുമത്തിയ 90 മാനനഷ്ട കേസുകൾ പിൻവലിക്കാൻ സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് ഡി.എം.കെ.യുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
Read Also: ഒബിസി വിഭാഗത്തിന് 27 ശതമാനം വിദ്യാഭ്യാസ സംവരണം; ഡിഎംകെയുടെ വിജയമെന്ന് എം കെ സ്റ്റാലിന്‍
ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ്, ദിനമലർ തുടങ്ങിയ പത്രങ്ങൾക്കും ആന്ദവികടൻ, വികടൻ, ജൂനിയർ വികടൻ, നക്കീരൻ തുടങ്ങിയ മാഗസിനുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചില പ്രധാന വാർത്താ ചാനലുകൾക്കെതിരെയും കേസെടുത്തിരുന്നു. വിമർശനമുന്നയിക്കുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കേസ് ചുമത്തുന്നതിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ജയലളിതയുടെ കാലത്തായിരുന്നു കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
Story Highlights: TN govt withdraw defamation cases filed by AIADMK govt against media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here