അനിയന്ത്രിത തിരക്ക്; തൃശൂര്‍ പാലിയേക്കര മദ്യ വിൽപ്പനാശാല അടപ്പിച്ചു

തൃശൂര്‍ പാലിയേക്കര മദ്യ വിൽപ്പനാശാല അടപ്പിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് മദ്യ വിൽപ്പനാശാല ഔട്ട്‌ലെറ്റ് അടപ്പിച്ചത്. പഞ്ചായത്തും സെക്ടറല്‍ മജിസട്രേറ്റും നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ ദിവസം മദ്യം വാങ്ങാനെത്തിയവര്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും എക്‌സൈസും ഇടപ്പെട്ടില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.
പാലിയേക്കരയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിനോടു ചേര്‍ന്നാണ് മദ്യവിൽപ്പനാശാല. ഇവിടെ വാഹന പാര്‍ക്കിങ് കൂടിയതിനെ തുടര്‍ന്ന് സര്‍വീസ് റോഡില്‍ ഗതാഗതം ഏറെ നേരം സ്തംഭിച്ചിരുന്നു. മദ്യവില്‍പന ശാലകള്‍ക്കു മുന്‍പിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് ഇവിടെ ഉണ്ടായത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here