Advertisement

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍

July 30, 2021
Google News 2 minutes Read

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍. കാസര്‍ഗോട്ടെ വീട്ടില്‍ നിന്നാണ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ പൊലീസ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാക്കാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. അപകടത്തില്‍ കാലിന് പരുക്കേറ്റതിനാലാണ് ഹാജരാകാതിരുന്നതെന്ന് വിഷ്ണു. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി.

കേസിലെ മാപ്പ് സാക്ഷിയായ വിഷ്ണു വിചാരണ വേളയില്‍ വിസ്താരത്തിനായി പല തവണ സമന്‍സ് അയച്ചിട്ടും ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ വിചാരണക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Read Also: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സ്‌പെഷൽ ജഡ്ജ്

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനോടു പണം ആവശ്യപ്പെട്ട് ജയിലില്‍ വച്ച് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. പിന്നീട് ജയിലില്‍ നിന്നിറങ്ങിയ വിഷ്ണു കത്തിന്റെ പകര്‍പ്പ് ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിക്ക് വാട്ട്‌സ് അപ്പ് വഴി അയച്ചു നല്‍കി പണം ആവശ്യപ്പെട്ടിരുന്നു. ഇയാളെ കണ്ടെത്താനായില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിചാരണക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ സാക്ഷിയായ കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ അടുത്തയാഴ്ച കോടതി വിസ്തരിക്കും.

2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫെബ്രുവരി 17, 2017നാണ് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാ നടിയുടെ അതിക്രമിച്ച് കയറിയ സംഘനം താരത്തെ അക്രമിക്കുന്നതും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും. ഇതേ തുടര്‍ന്ന് നടി പൊലീസില്‍ പരാതിപ്പെട്ടു.

ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതേ ദിവസമാണ് സിനിമാപ്രവര്‍ത്തകര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.

Story Highlights: Case of assault on actress Vishnu arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here