കോതമംഗലത്ത് അരുംകൊല; ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

എറണാകുളം കോതമംഗലത്ത് അരുംകൊല. ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജിന് സമീപമുള്ള വാടകവീട്ടിലാണ് കൊലപാതകം നടന്നത്. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്ട്. രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തിൽ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സാധാരണ ഒരു എയർ ഗൺ ഉപയോഗിച്ച് ഇത്തരത്തിൽ വെടിയുതർക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബാലിസ്റ്റിക് വിദഗ്ധരെത്തി കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കും.
Story Highlights: dental student killed, kothamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here