Advertisement

കർണാടകയിൽ കൊവിഡ് കേസുകൾ ഉയരുന്നു; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ

July 30, 2021
Google News 1 minute Read
hike in covid cases

കർണാടകയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 2,052 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 35 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1531 കേസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്താണ് ഒരു ദിവസം കൊണ്ട് 34% വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ ഇത് വരെ കർണാടകയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29.01 ലക്ഷമായി. മരിച്ചവരുടെ എണ്ണം 36,491 ആയി.

Read Also:സംസ്ഥാനത്ത് ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേസുകൾ കൂടുന്നതിനെ തുടർന്ന് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ പരിശോധനയും നിയമങ്ങളും കർശനമാക്കാൻ കർണാടകം മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി കടക്കുന്നവരിൽ ടെസ്റ്റും വാക്‌സിനേഷനും നിർബന്ധമാക്കാനും നിർദേശമുണ്ട്.

കേരള അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ദക്ഷിണ കന്നഡ, ചാമരാജ നഗർ, മൈസൂർ, കൊടഗു ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ സംസാരിച്ച് ശക്തമായ നടപടി കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ അതിർത്തിയിൽ കർശനമാക്കുമെന്നും കൊവിഡ് പരിശോധന ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാക്കുമെന്നും മുഖ്യമത്രി ബസവരാജ്‌ ബൊമ്മയ്യ പറഞ്ഞു.

Story Highlights: Karnataka report hike in Covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here