കോതമംഗലം കൊലപാതകം; രഖിലിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തയ പ്രതി രഖിലിന്റെ ചിത്രങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. വെടിയുതിർത്ത രഖിൽ ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിന് തൊട്ടടുത്ത് കഴിഞ്ഞ നാലാം തിയതി മുതൽ തന്നെ താമസിച്ചിരുന്നുവെന്ന സുപ്രധാന വിവരവും പുറത്ത് വന്നു. പത്ത് മീറ്റർ മാത്രം അകലെയാണ് മാനസ താമസിച്ചിരുന്നത്.
പ്രൈവുഡ് സപ്ലൈക്ക് വേണ്ടി വന്നതാണെന്നാണ് രഖിൽ പറഞ്ഞിരുന്നതെന്ന് മുറി വാടകയ്ക്ക് കൊടുത്ത നൂറുദ്ദീൻ ട്വന്റിഫോറിനോട് പറഞ്ഞു. ‘കണ്ണൂർ സ്വദേശിയാണെന്നും, ഒരു മാസത്തേക്ക് മാത്രം മുറി മതിയെന്നും രഖിൽ പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം രഖിൽ തിരികെ നാട്ടിൽ പോയി. തിരിച്ച് വരാതിരുന്നപ്പോൾ നൂറുദ്ദീൻ വിളിച്ച് അന്വേഷിച്ചു. എന്നാൽ ആലുവ ഭാഗത്ത് സപ്ലൈ ഉള്ളതിനാൽ ഒരാഴ്ചയ്ക്ക് ശേഷമേ വരികയുള്ളുവെന്ന് രഖിൽ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രഖിൽ മുറിയിൽ തിരിച്ചെത്തുന്നത്. കോതമംഗലത്ത് ഉള്ള ദിവസം രാവിലെ എഴുനേറ്റ് കുളിച്ച് പുറത്തേക്ക് പോകും. എന്താണ് പുറത്ത് പോയി ചെയ്യുന്നതെന്ന് അറിയില്ല. രാത്രി തിരികെയെത്തി കിടന്നുറങ്ങും. ഇതായിരുന്നു ദിനചര്യ’- നൂറുദ്ദീൻ പറഞ്ഞു.
Read Also: കോതമംഗലത്ത് അരുംകൊല; ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി
വാടക മുറിയിൽ നിന്ന് മാനസിയുടെ നീക്കങ്ങൾ രഖിൽ കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നാണ് പ്രദേശവാസികളുടെ നിഗമനം.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത് ഇന്നാണ്. 24 വയസായിരുന്നു. കോളജിനോട് ചേർന്ന് മാനസി താമസിക്കുന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടക്കുന്നത്.
രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്്. രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തിൽ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സാധാരണ ഒരു എയർ ഗൺ ഉപയോഗിച്ച് ഇത്തരത്തിൽ വെടിയുതർക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബാലിസ്റ്റിക് വിദഗ്ധരെത്തി കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കും.
Story Highlights: Kothamangala Murder rahil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here