കണ്ണൂരിൽ വച്ച് തന്നെ ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു : കോളജ് ഉടമ ട്വന്റിഫോറിനോട്

മാനസയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങളമായി കോളജ് ഉടമ. കണ്ണൂരിൽ വച്ചുതന്നെ മാനസയും പ്രതി രഖിലും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജ് ഉടമ കെ.എം പരീത് ട്വന്റിഫോറിനോട് പറഞ്ഞു.
കണ്ണൂർ ഡിവൈഎസ്പിയുടെ മുൻപിൽ വച്ച് പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കിയിരുന്നുവെന്നും പരീത് പറഞ്ഞു. എന്നാൽ ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് പൂർണമായും അവസാനിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കളിൽ നിന്ന് മനസിലാകുന്നതെന്ന് കെ.എം പരീത് ട്വന്റിഫോറിനോട് പറഞ്ഞു.
മാനസ വളരെ സൗമ്യയായ പെൺകുട്ടിയായിരുന്നുവെന്നും, കുട്ടിയുടെ വീട്ടിൽ നിന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതികളോ മറ്റോ ലഭിച്ചിട്ടില്ലെന്നും കോളജ് ഉടമ പറഞ്ഞു. ഹൗസ് സർജൻസിയുടെ അവസാന ഘട്ടത്തിലായിരുന്നു മാനസയെന്നും ഒന്നര മാസത്തിന് ശേഷം പഠനം അവസാനിക്കുമായിരുന്നുവെന്നും പരീത് അറിയിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത് ഇന്നാണ്. 24 വയസായിരുന്നു. കോളജിനോട് ചേർന്ന് മാനസ താമസിക്കുന്ന വാടക വീട്ടിൽ വച്ചാണ് കൊലപാതകം നടക്കുന്നത്.
Read Also: കോതമംഗലം കൊലപാതകം; രഖിലിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്
രണ്ട് വെടിയാണ് മാനസക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്്. രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തിൽ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സാധാരണ ഒരു എയർ ഗൺ ഉപയോഗിച്ച് ഇത്തരത്തിൽ വെടിയുതർക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബാലിസ്റ്റിക് വിദഗ്ധരെത്തി കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കും.
Story Highlights: manasa murder details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here