Advertisement

കൊവിഡ് മൂന്നാം തരംഗം മുംബൈ മേയറുടെ ജീവനെടുത്തു, പ്രചാരണത്തിന് പിന്നിൽ [24 Fact Check]

July 30, 2021
Google News 7 minutes Read
mumbai mayor rumor news

മുംബൈ മേയർ മരിച്ചതായി വ്യാജ പ്രചാരണം. കൊവിഡാനന്തര ചികിത്സയ്ക്കിടെ മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ മരിച്ചതായാണ് പ്രചാരണം.

ജൂലൈ പതിനെട്ടിന് ഇന്ത്യാ ടുഡേ അടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തു. വാർത്തയുടെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിലും പ്രചരിച്ചു. കൊവിഡ് മൂന്നാം തരംഗമാണ് കിഷോരിയുടെ ജീവനെടുത്തതെന്നായിരുന്നു സോഷ്യൽ മീഡിയയുടെ വാദം. എന്നാൽ ഇത് തികച്ചും തെറ്റായ പ്രചാരണമാണ്.

നേരത്തേ കിഷോരിക്ക് കൊവിഡ് ബാധിക്കുകയും അതേ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ പതിനേഴിന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതാണ് ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത്. തന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വ്യക്തമാക്കി കിഷോരി തന്നെ രംഗത്തെത്തുകയും ചെയ്തു.

Story Highlights: mumbai mayor rumor news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here