അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം; എൻഐഎ സുപ്രിംകോടതിയിൽ

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സുപ്രിംകോടതിയിൽ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി സുപ്രിംകോടതിയെ സമീപിച്ചത്.
ഹർജി സമർപ്പിച്ച വിവരം അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 24ന് കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. താഹ ഫസലിന്റെ ജാമ്യാപേക്ഷയിലും, അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ഹർജിയിലും വാദം കേൾക്കും.
Read Also:പന്തീരാങ്കാവ് യുഎപിഎ കേസ്; എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
കഴിഞ്ഞ സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നൽകിയത്. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.
Story Highlights: nia against alan, Supreme court of india, Pantheerankavu uapa case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here