ബാഡ്മിന്റൺ ക്വാർട്ടർ; ആദ്യ ഗെയിം പി. വി സിന്ധുവിന്

ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റൺ ക്വാർട്ടറിൽ ആദ്യ ഗെയിം ഇന്ത്യൻ താരം പി. വി സിന്ധുവിന്. 21-13 എന്ന സ്‌കോറിലാണ് ഗെയിം സിന്ധു സ്വന്തമാക്കിയത്. ജപ്പാന്റെ അകാനെ യമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാർട്ടർ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സിന്ധു ക്വാർട്ടറിലെത്തിയത്.
ലോക അഞ്ചാം നമ്പർ താരമായ യമഗുച്ചിയും ഏഴാം നമ്പർ താരമായ പി.വി.സിന്ധുവും തമ്മിലുള്ള പത്തൊൻപതാം മത്സരമാണ് ഇന്നത്തേത്. അതിൽ 11 വിജയങ്ങളെന്ന റെക്കോർഡിലാണ് സിന്ധുവിന്റെ ആത്മവിശ്വാസം.
Story Highlights: pv sindhu tokyo quarter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here