Advertisement

‘യാത്ര തുടരുന്നു’; ശ്രീലങ്കൻ പര്യടനത്തിനു പിന്നാലെ ട്വീറ്റുമായി സഞ്ജു

July 30, 2021
Google News 3 minutes Read
sanju samson tweet srilanka

ശ്രീലങ്കൻ പര്യടനത്തിനു പിന്നാലെ ട്വീറ്റുമായി മലയാളി താരം സഞ്ജു സാംസൺ. ചില നല്ല ഓർമ്മകളും ചില മോശം ഓർമ്മകളും ഉണ്ടായെന്നും യാത്ര തുടരുകയാണെന്നും സഞ്ജു ട്വിറ്ററിൽ കുറിച്ചു. ഒരു ഏകദിന മത്സരം കളിച്ച് 46 റൺസെടുത്ത താരത്തിന് ടി-20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ആദ്യ ടി-20യിൽ 27 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയ മലയാളി താരം യഥാക്രമം 7, 0 എന്നിങ്ങനെയാണ് അടുത്ത രണ്ട് മത്സരങ്ങളിൽ കാഴ്ചവച്ചത്. (sanju samson tweet srilanka)

‘ചില നല്ല ഓർമ്മകൾ. ചില കയ്പ്പേറിയ ഓർമ്മകൾ. അങ്ങനെയാണ് ജീവിതവും ഈ മനോഹരമായ ഗെയിമും. ചുരും സംഭവിക്കുന്ന എല്ലാത്തിനെയും ബഹുമാനിക്കുകയും നന്ദിയുള്ളവനാവുകയും ചെയ്യുന്നു. യാത്ര തുടരുകയാണ്.’- സഞ്ജു ട്വീറ്റ് ചെയ്തു.

ഇന്ത്യക്കെതിരായ ടി-20 പരമ്പര ശ്രീലങ്ക 2-1 എന്ന നിലയിൽ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിൽ 7 വിക്കറ്റ് ജയമാണ് ആതിഥേയർ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 82 റൺസ് വിജയലക്ഷ്യം 14.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. നാല് ഓവറിൽ വെറും ഒമ്പത് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുൽ ചഹറാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.

Read Also: ഇന്ത്യക്കെതിരെ മികച്ച പ്രകടനം; ഹസരങ്കയ്ക്ക് പിന്നാലെ നാല് ഐപിഎൽ ടീമുകൾ

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ്. വിജയലക്ഷ്യം അഞ്ച് ഓവറും മൂന്നു പന്തും ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2–1നാണ് അവർ സ്വന്തമാക്കിയത്. ഇതോടെ എട്ടു പരമ്പരകളിലായി തുടർന്നുവന്ന ഇന്ത്യയുടെ വിജയക്കുതിപ്പിനും അഞ്ച് പരമ്പരകളിലായു തുടർന്നുവന്ന ശ്രീലങ്കയുടെ പരാജയ പരമ്പരയ്ക്കും വിരാമം.

നിർണായക മത്സരത്തിൽ ആതിഥേയർക്കു മുന്നിൽ ഇന്ത്യൻ ടീം തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 81റൺസ് നേടാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യൻ ഇന്നിങ്സിൽ ഋതുരാജ് ഗെയ്ക്‌വാദ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 23 റൺസ് നേടിയ കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

Story Highlights: sanju samson tweet srilanka tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here