Advertisement

വിദഗ്ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു; ബിജു പ്രഭാകർ തുടരും

July 31, 2021
1 minute Read

വിദഗ്ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി തുടരും. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തയുള്ള കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുനസംഘടന.

ബോർഡ് അംഗങ്ങളായി ട്രാൻസ്പോർട്ട് കമ്മീഷണർ എം ആർ അജിത് കുമാർ ഐപിഎസ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ എസ്, കേന്ദ്ര സർക്കാരിന്റെ ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവെ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചത്.

കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധിയേയും റെയിൽവെ ബോർഡ് പ്രതിനിധിയേയും നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും. കേന്ദ്ര സർക്കാർ നിർദേശിക്കുന്നത് അനുസരിച്ച് അവരുടെ പേര് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top