പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം; തെരഞ്ഞെടുപ്പ് പരാജയ കാരണം പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളെന്ന് ആരോപണം

മുസ്ലിം ലീഗ് നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം. തെരഞ്ഞെടുപ്പ് പരാജയ കാരണം പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളെന്ന് ആരോപണം.
കോൺഗ്രസ് പോലും തലമുറ മാറ്റം നടപ്പിലാക്കി. പി കെ കുഞ്ഞാലികുട്ടി മാറ്റത്തിനെതിരാണ്. പിഎംഎ സലാമിനെ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ആക്കിയത് കൂടിയാലോചന ഇല്ലാതെയാണ്. തെരഞ്ഞെടുപ്പിലെ പരാജയ കാരണം പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളാണെന്നും മുസ്ലിം ലീഗ് നേതൃയോഗത്തിൽ വിമർശനം ഉയർന്നു.
നിയമസഭയിലെ തെരഞ്ഞെടുപ്പ് പരാജയം വിശദമായി മുസ്ലിം ലീഗ് നേതൃയോഗം ചര്‍ച്ച ചെയ്തു. പരാജയ കാരണം അന്വേഷിക്കാന്‍ പത്തംഗ സമിതിയെ നിയോഗിക്കും. പരാജയ കാരണം വിഭാഗീയതയെന്നാണ് യോഗത്തിലെ വിമര്‍ശനം. മൂന്ന് മണ്ഡലങ്ങളിലെ തോല്‍വി പത്തംഗ സമിതി അന്വേഷിക്കും. കോഴിക്കോട് സൗത്ത്, കളമശേരി, കുറ്റ്യാടി മണ്ഡലങ്ങളിലെ തോല്‍വിയാണ് അന്വേഷിക്കുക. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രാഥമിക വിശകലനവും നടന്നു.
Read Also:പരാജയ കാരണം അന്വേഷിക്കാന്‍ മുസ്ലിം ലീഗ് പത്തംഗ സമിതി
അതേസമയം, യോഗത്തില്‍ തലമുറ മാറ്റം ചര്‍ച്ചയായെന്ന് ലീഗ് നേതാവ് സാദിഖലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോഴാണ് പറഞ്ഞത്. പക്ഷേ ഇത് നിഷേധിച്ച് പി കെ കുഞ്ഞാലിക്കുട്ടി അപ്പോള്‍ തന്നെ രംഗത്തെത്തി. ലീഗ് മെമ്പര്‍ഷിപ്പ്, സംഘടന തെരഞ്ഞെടുപ്പ് എന്നിവ അടുത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചയാകും.
Story Highlights: P K kunhalikutty , Muslim League leadership meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here