നാടിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്; കുതിരാനില്‍ വിവാദത്തിനില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ അനാവശ്യ വിവാദങ്ങള്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുതിരാനില്‍ ഇടപെട്ടത് ക്രെഡിറ്റ് തട്ടിയെടുക്കാനല്ലെന്നും പ്രവര്‍ത്തിച്ചത് നാടിന് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. അടുത്ത തണല്‍ കഴിയുന്നത്ര വേഗത്തില്‍ തുറന്നുകൊടുക്കാനായിരിക്കും ശ്രമിക്കുക. കുതിരാന്‍ തുരങ്കം തുറക്കുമെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അറിഞ്ഞത് ഗതാഗത മന്ത്രിയുടെ ട്വീറ്റിലൂടെയാണെന്നും മന്ത്രി പറഞ്ഞു.( PA muhammad riyas )
‘കുതിരാനിലുണ്ടായത് ജനങ്ങളുടെ പ്രശ്‌നമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇടപെട്ടത്. ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ജനങ്ങള്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ തുടര്‍ച്ചായി കുതിരാനില്‍ സന്ദര്‍ശനം നടത്തുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ ചെയ്യേണ്ടത് നാഷണല്‍ ഹൈവേ അതോറിറ്റിയാണ്.
എന്‍എച്ച്എഐ കുതിരാന്‍ തുരങ്കം തുറക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നിതിന്‍ ഗഡ്കരിയുടെ ട്വീറ്റിലൂടെയാണ് വിഷയം അറിഞ്ഞതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിവാദ പ്രസ്താവനകളോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും തുരങ്കം പൂര്‍ണമായും തുറന്നുകൊടുക്കാനായി എന്‍എച്ച്എഐക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്നും മന്ത്രി പ്രതികരിച്ചു.
Read Also: കുതിരാന്‍ തുരങ്കം ഉടന്‍ തുറക്കും
ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് തൃശൂര്‍ കുതിരാന്‍ തുരങ്കം തുറക്കാന്‍ പോകുന്നത്. വാഹനങ്ങള്‍ കടത്തിവിടാനാണ് ഉത്തരവ്. ഉദ്ഘാടനം പിന്നീട് നടത്തും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് പ്രഖ്യാപനം നടത്തിയത്. സുരക്ഷാ പരിശോധന പൂര്‍ത്തിയായിരുന്നു. യാതൊരു പ്രശ്നങ്ങളും നിലവില്ല. ദേശീയ പാത അതോറിറ്റിയുടെ പാലക്കാട് ഓഫീസിലും കളക്ടര്‍ക്കും ഇ- മെയില്‍ വഴിയാണ് നിര്‍ദേശം നല്‍കിയത്.
Story Highlights: PA muhammad riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here