Advertisement

ഒളിംപിക്സ് മെഡലുകൾ ഒരുക്കിയത് മൊബൈൽ ഫോണുകൾകൊണ്ട്; ഇത് ജപ്പാൻ മാതൃക

July 31, 2021
Google News 2 minutes Read
Olympic Medals from Recycled Phones

ലോകത്തിന് അനുകരണീയമായ മാതൃകകൾ സൃഷ്ടിക്കുന്നവരാണ് ജപ്പാൻ. ടോക്യോഒളിംപിക്സിലെ ഓരോ മത്സരത്തിന് ശേഷവും വിജയപീഠത്തിലേറുന്ന വിജയികൾ അണിയുന്ന മെഡലുകൾക്ക് പിന്നിലുമുണ്ട് ഇത്തരത്തിലൊരു മാതൃക പദ്ധതി. ചിലപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉപകരണ റീസൈക്ലിംഗിൻറെ ഉത്പന്നമാണ് ടോക്യോ 2020 ലെ ഓരോ മെഡലുകളും. ഒളിംപിക്സിന് വേണ്ട 5000 മെഡലുകൾ നിർമ്മിച്ചത് തന്നെ ജപ്പാൻ പൗരന്മാർ നൽകിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നാണ്.

ടോക്യോ 2020 മെഡൽ പ്രൊജക്റ്റ് എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. ഈ പ്രൊജക്റ്റ് പ്രകാരം ജപ്പാൻ പൗരന്മാരിൽ നിന്നും ശേഖരിച്ച പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും ലഭിച്ചത് 30 കിലോ സ്വർണ്ണം, 4,100 കിലോ വെള്ളി, 2,700 കിലോ വെങ്കലം. മെഡലിന് ആവശ്യമായ സ്വർണ്ണത്തിന്റെ 94 ശതമാനവും, വെള്ളിയുടെയും വെങ്കലത്തിന്റെയും 85 ശതമാനവും ഈ പദ്ധതി പ്രകാരം ലഭിച്ചു. 2018ലാണ് ഈ റീസൈക്ലിംഗ് പദ്ധതി പ്രഖ്യാപിച്ചത്. 62.1 ലക്ഷത്തോളം ഉപകരണങ്ങളാണ് ജപ്പാൻ ജനത പദ്ധതിയിലേക്ക് നൽകിയത്. 2017 മുതൽ തന്നെ പൊതുസ്ഥലങ്ങളിൽ ഉപകരണങ്ങൾ ശേഖരിക്കാനുള്ള സംവിധാനം ജപ്പാൻ ഒരുക്കിയിരുന്നു.

Read Also:ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച്‌ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ ഹോക്കി വനിതകള്‍

ജന പങ്കാളിത്തത്തോടെ നടന്ന ഏറ്റവും വലിയ ഇ-വേസ്റ്റ് റീസൈക്ലിംഗ് പദ്ധതിയാണ് ടോക്യോ ഒളിമ്പിക്സിന് അനുബന്ധമായി നടന്ന ടോക്യോ 2020 മെഡൽ പ്രൊജക്റ്റ്. സ്മാർട്ട് ഉപകരണത്തിൻറെ സിപിയു, ജിപിയു എന്നിവിടങ്ങളിൽ നിന്നാണ് മെഡലുകൾക്ക് ആവശ്യമായ സ്വർണ്ണം ലഭിക്കുന്നത്. ഇ-വേസ്റ്റുകളിൽ നിന്നും പ്ലാറ്റിനം, പലേഡിയം എന്നിവയും വേർതിരിക്കാനാകും. ഒരു ടൺ ഇലക്ട്രോണിക്ക് വേസ്റ്റിൽ നിന്നും 3000 ഗ്രാം സ്വർണ്ണം ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്ത് ഉത്പാദിപ്പിക്കുന്നതിൽ ഏഴു ശതമാനം സ്വർണ്ണം ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ടോക്യോ മത്സരത്തിൽ നൽകുന്ന മെഡലുകളുടെ രൂപകൽപ്പന പ്രത്യേക മത്സരം നടത്തിയാണ് തെരെഞ്ഞെടുത്തത്. ഗ്രീക്ക് വിജയദേവതയും, ഒളിംപിക് ചിഹ്നവും എല്ലാം അടങ്ങുന്നതാണ് മെഡൽ. ഒപ്പം തന്നെ ജപ്പാനീസ് കിമോണ ലെയറിംഗ് സാങ്കേതം ഉപയോഗിച്ചാണ് മെഡൽ റിബൺ തയ്യാറാക്കിയിരിക്കുന്നത്. പലപ്പോഴും ഒളിംപിക്സ് നടക്കുമ്പോൾ പ്രധാന മനുഷ്യാവകാശ സംഘടനകൾ മെഡലുകളുടെ ലോഹത്തിൻറെ കാര്യങ്ങൾ വരുമ്പോൾ ലോകത്തിലെ ഖനി മേഖലയിലെ ചൂഷണവും മറ്റും ചർച്ചയാക്കാറുണ്ട്. ഇത്തരം ആരോപണങ്ങൾക്ക് കൂടിയുള്ള മറുപടിയാണ് ടോക്കിയോ 2020 മെഡൽ പ്രൊജക്ട്.

Story Highlights: Tokyo 2020 unveils Olympic medals made from recycled phone metals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here