Advertisement

ആത്മഹത്യകളില്‍ ഉത്തരാവാദിത്വം സര്‍ക്കാരിന്; ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഐഎം ഭയക്കുന്നുവെന്ന് വി ഡി സതീശന്‍

July 31, 2021
Google News 2 minutes Read
vd satheeshan against cpim

സിപിഐഎമ്മിനെതിരെ ആരോപണങ്ങളുമായി വിഡി സതീശന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഐഎം ഭയക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടുവെന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമായി പരിശോധിക്കണം. സംസ്ഥാനത്തെ ഭരണകക്ഷിയാണ് സ്വര്‍ണക്കടതത്തില്‍ ഇടപെടല്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസുകളില്‍ സിപിഐഎം ബിജെപി ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.(vd satheeshan against cpim)

‘സിപിഐഎം നേതൃത്വം അറിഞ്ഞ ശേഷവും സഹകരണ ബാങ്കില്‍ വീണ്ടും തട്ടിപ്പ് നടന്നു. നിക്ഷേപകരുടെ പണം തിരികെ ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ വട്ടിപ്പലിശക്കാര്‍ക്ക് അടക്കം മൊറട്ടോറിയം കൊടുത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇതൊന്നുമില്ല. ബാങ്കുകാരും പലിശക്കാരും സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ഗൗരവമുള്ള ഈ വിഷയങ്ങളെല്ലാം നിയമസഭയില്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അടിയന്തിരമായി റിക്കവറി നടപടികള്‍ മുഴുവന്‍ നിര്‍ത്തിവയ്ക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ജനങ്ങള്‍ ആത്മഹത്യയുടെ വക്കിലാണ്. ലോക്ക്ഡൗണില്‍ ജീവിതം ദുസഹമാക്കി ജനങ്ങള്‍ ആത്മഹത്യ ചെയ്യുകയാണ്. ഈ ആത്മഹത്യകളിലെല്ലാം ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. ടിപിആര്‍ റേറ്റ് നോക്കി കടകള്‍ തുറക്കുന്നത് അശാസ്ത്രീയമാണെന്നും സര്‍ക്കാരിന്റെ പുതിയ കൊവിഡ് പാക്കേജ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടുവെന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമായി പരിശോധിക്കണം. സംസ്ഥാനത്തെ ഭരണകക്ഷിയാണ് സ്വര്‍ണക്കടത്തില്‍ ഇടപെടല്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് വരെ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ പുരോഗതികള്‍ കസ്റ്റംസ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികളെല്ലാം മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇതെല്ലാം അവസാനിച്ചു. ഇപ്പോള്‍ ഈ കേസുകളുടെയൊന്നും പുരോഗതി എന്തായെന്നോ അന്വേഷണം എവിടെ വരെ എത്തിയെന്നോ മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ അറിയില്ല.

ead Also: സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഇടപെടാൻ ശ്രമിച്ചു; പരാമർശത്തിൽ ഉറച്ച് കസ്റ്റംസ് കമ്മിഷണർ

അത് തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ബിജെപി-സിപിഐഎം ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായിരുന്നു. ആ ഒത്തുതീര്‍പ്പിന്റെ മറ്റൊരു രൂപമാണ് കൊടകര കേസും കരിവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമൊക്കെ. കൊടകര കേസ് ഇഡിയും ഇന്‍കം ടാസ്‌കും കൂടി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയാണുണ്ടായത് എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Story Highlights: vd satheeshan against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here