Advertisement

അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനവീഴ്ച; അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി

August 1, 2021
Google News 1 minute Read
ambalapzhua election investigation cpim

അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനവീഴ്ച അന്വേഷിക്കുന്ന സിപിഐഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെട്ട ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായവരിൽ നിന്നാണ് കമ്മീഷൻ ഇന്ന് തെളിവെടുത്തത്. (ambalapzhua election investigation cpim)

ഇന്ന് ഹാജരായ 22 പേരിൽ 6 ആറു പേർ മാത്രമാണ് ജി സുധാകരനെ പിന്തുണച്ചത്. അടുത്ത സിപിഐ എം സംസ്ഥാന സമിതി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം. പാർട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ചാൽ അച്ചടക്ക നടപടി പാടില്ലെന്ന കീഴ് വഴക്കം ഉളളതിനാലാണ് തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കുന്നത്. ജിസുധാകരനെതിരായ പരാതികളെ ശരിവെയ്ക്കുന്ന മൊഴികളാണ് കമ്മീഷന് മുന്നിൽ ഹാജരായ ഭൂരിപക്ഷം പേരും നല്‌കിയിട്ടുളളത്.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു സിപിഐഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർ‍ശനങ്ങൾ ഉയർന്നത്. സുധാകരനിൽ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ വിമർശനമുയർന്നു.

Story Highlights: ambalapzhua election investigation cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here