Advertisement

ബി.ജെ.പി. സര്‍ക്കാരുകളുടെ പ്രവര്‍ത്തനം പാവപ്പെട്ടവര്‍ക്കുവേണ്ടി; ക്രമസമാധാനത്തില്‍ യോഗി യുപിയെ ഒന്നാം സ്ഥാനത്തെത്തിച്ചു: അമിത് ഷാ

August 1, 2021
1 minute Read

ഉത്തർപ്രദേശിനെ ക്രമസമാധാനത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചയാളാണ് യോഗി ആദിത്യനാഥെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാതിയുടെ അടിസ്ഥാനത്തിലല്ല ബി.ജെ.പി. സര്‍ക്കാരുകള്‍ ഭരിക്കുന്നത് മറിച്ച് ദരിദ്രരില്‍ ദരിദ്രരായവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവ ലക്ഷ്യമാക്കിയാണ് ബി.ജെ.പി. സര്‍ക്കാരുകള്‍ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറന്‍സിക് സയന്‍സസിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങൾക്കു വേണ്ടിയാണ് യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്.

ജാതി, കുടുംബങ്ങള്‍, ബി.ജെ.പി.യുമായി അടുത്തബന്ധം സൂക്ഷിക്കുന്നവര്‍ എന്നിവ നോക്കിയല്ല ബി.ജെ.പി. സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബി.ജെ.പി. സര്‍ക്കാരുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2019 വരെ യു.പി.യില്‍ ഞാന്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അതിനാല്‍, മുമ്പ് ഉണ്ടായിരുന്ന യു.പി.യെ എനിക്ക് നന്നായി അറിയാം. 2021-ല്‍ എത്തിനില്‍ക്കുമ്പോള്‍ യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ സംഘവും ചേര്‍ന്ന് യു.പി.യെ ക്രമസമാധാനത്തിന്റെ മുഖ്യകേന്ദ്രമാക്കി മാറ്റി-അമിത് ഷാ പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top