Advertisement

സർവീസ് ചാർജുകൾ പരിഷ്കരിച്ച് ഐ.സി.ഐ.സി.ഐ. ബാങ്ക്

August 1, 2021
2 minutes Read
Hike in Service Charges

സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് സേവിങ്സ് അക്കൗണ്ട് ഉടമകൾക്കുള്ള സർവീസ് ചാർജുകൾ പരിഷ്കരിക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പുതുക്കിയ ചാർജുകൾ ബാധകമാകും. എ.ടി.എം. ഉപയോഗം, പണമിടപ്പാട്, ചെക്ക്‌ബുക്ക്ചാർജുകൾ എന്നിവയിലെല്ലാം മാറ്റം വരും.

പണമിടപ്പാട്

നിക്ഷേപം, പണം പിൻവലിക്കൽ ഉൾപ്പെടെ നാല് സൗജന്യ ഇടപാടുകളാണ് അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിരിക്കുന്നത്. ഇതിൽ കൂടിയാൽ ഒന്നിന് 150 രൂപ വീതം നൽകേണ്ടി വരും.

എ.ടി.എം.

ആറ് മെട്രോ നഗരങ്ങളിൽ മാസത്തിലെ ആദ്യത്തെ മൂന്ന് ഇടപാടുകൾ സൗജന്യമാണ്. സാമ്പത്തിക – ഇതര ഇടപാടുകൾ ഒന്നിച്ചായിരിക്കും ഇവിടെ കണക്കാക്കുക.

Read Also:ഒരു ലക്ഷം പേർക്ക് നിയമനം നൽകാൻ കോഗ്നിസന്റ്; 2022 ഓടെ 45,000 ഇന്ത്യക്കാർക്ക് അവസരം

മറ്റിടങ്ങളിൽ മാസത്തിൽ ആദ്യത്തെ അഞ്ച് ഇടപാടുകൾ സജന്യമായിരിക്കും. അതിന് ശേഷം വരുന്ന ഇടപാടുകൾക്ക് ഒന്നിന് 20 രൂപയും പിൻ ജനറേഷൻ, ബാലൻസ് പരിശോധന എന്നിവ പോലെയുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് 8.50 പൈസ വീതം ഈടാക്കും.

വിനിമയ മൂല്യം

നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന തുകയുടെ മൂല്യമാണിത്. അക്കൗണ്ട് ഉള്ള ബ്രാഞ്ചിലാണെങ്കിൽ ഈ പരിധി ഒരു ലക്ഷം രൂപയാണ്. മാസത്തിൽ ഒരു ലക്ഷം രൂപ വരെ സൗജന്യമായിരിക്കും എന്ന് സാരം. ഇത് കൂടുതലാണ് വിനിമയമെങ്കിൽ കുറഞ്ഞത് 150 രൂപ നൽകണം. അതായത് പരിധി കഴിഞ്ഞ് 100 രൂപ നിക്ഷേപിച്ചകം 150 രൂപ പോകുമെന്നർത്ഥം.

ചെക്ക് ബുക്ക്

ഏത് നഗരത്തിലും മാറാവുന്ന 25 ചെക്ക് ലീഫുകൾ ഓർ മാസം സൗജന്യമാണ്. ശേഷം 10 ലീഫിന് 20 രൂപ വച്ച് ഈടാക്കും.

Story Highlights: Hike in Service Charges; ICICI Bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top