രാജ്യത്ത് 41,831 പുതിയ കൊവിഡ് കേസുകൾ; 541 മരണവും

രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 541 മരണവും റിപ്പോർട്ട് ചെയ്തു. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടർച്ചയായ അഞ്ചാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം 40,000 ന് മുകളിൽ റിപ്പോർട്ട് ചെയുന്നത്.
കേരളത്തിൽ നിന്നുള്ള 1.65 അടക്കം 4.1 ലക്ഷം കൊവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 39,258 പേരാണ് 24 മണിക്കൂറിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൊവിഡ് മുക്തരായത്.
രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയോളവും കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ കർശനമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദേശം.
അതേസമയം, കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്നലെ എത്തിയിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.എസ്.കെ സിംഗിന്റെനേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തിയത്.
Read Also:കൊവിഡ് പാക്കേജ്: സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം; കേരളത്തിന് 26.8 കോടി
സംസ്ഥാനത്തെ രോഗവ്യാപനം കുറയാത്തതിന്റെ കാരണം വിലയിരുത്തുകയാണ് സംഘത്തിന്റെ പ്രഥമ ലക്ഷ്യം. ടിപിആര്‍ 13 ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കുന്നത് സംബന്ധിച്ചും സംഘംആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കും.
Read Alsoടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് കേന്ദ്ര സംഘം
Story Highlights: India reports 41,831 new Covid-19 cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here