Advertisement

കൊടകര കുഴൽ പണ കേസ് : സമാന്തര അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും

August 1, 2021
Google News 1 minute Read
kodakara money laundering

കൊടകര കുഴൽ പണ കേസിൽ സമാന്തര അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും. പാലക്കാട്ടേക്ക് കൊണ്ടുവന്ന പണം സേലത്ത് കവർന്ന സംഭവത്തിൽ തമിഴ്‌നാട് പൊലീസ് കേസെടുത്തു. കൊങ്കണാപുരം പൊലീസാണ് കേസെടുത്തത്. കേസിൽ ധർമ്മരാജന്റെ പങ്കും പൊലീസ് അന്വേഷിക്കും.

ജൂലൈ 23ന് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകിയത്. കെ സുരേന്ദ്രൻ, മകൻ ഹരികൃഷ്ണൻ ഉൾപ്പെടെയുള്ള ആളുകൾ കേസിൽ സാക്ഷികളാണ്. 219 സാക്ഷികളാണ് കേസിൽ ആകമാനം ഉള്ളത്. കവർച്ചാകേസിൽ അറസ്റ്റിലായിട്ടുള്ള 22 പ്രതികൾ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുൻപ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തിരുന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ സാക്ഷി പട്ടികയിലാണ് അന്വേഷണ സംഘം ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also: കൊടകര കള്ളപ്പണ കവർച്ചാക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കൊടകര കള്ളപ്പണ കവർച്ചാകേസിലെ മൂന്നര കോടി രൂപ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രത്തിൽ അന്വേഷണ സംഘം ചൂണ്ടികാണിക്കുന്നു. ഈ കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ശുപാർശ നൽകണമെന്നും കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം ആവശ്യപ്പെടുന്നു. കവർച്ചാക്കേസിൽ അന്വേഷണം തുടരണമെന്ന ആവശ്യവും അന്വേഷണ സംഘം കുറ്റപത്രത്തിനൊപ്പം പറയുന്നുണ്ട്.

ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവർ പരാതി നൽകിയത്.

Story Highlights: kodakara money laundering

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here