Advertisement

കുട്ടനാട്ടിൽ ഡോക്ടറെ മർദിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യപ്രവർത്തകർ

August 1, 2021
2 minutes Read
doctor

കുട്ടനാട്ടിൽ കൊവിഡ് വാക്സിൻ വിതരണത്തിലെ തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഡോക്‌ടറെ മർദിച്ച കേസിൽ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യപ്രവർത്തകർ. അവധി ഉപേക്ഷിച്ച് മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തുകയും അധിക ജോലി ചെയ്തുമാണ് ആരോഗ്യപ്രവർത്തകർ പ്രതിഷേധിക്കുന്നത്.

ഡോക്ടറെ മർദിച്ച സംഭവത്തിൽ കൈനകരി വലിയ പറമ്പിൽ വിശാഖ് വിജയനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിലെ മറ്റ് പ്രതികളായ പഞ്ചായത്ത് പ്രസിഡന്റിനെയും സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവർ ഇപ്പോഴും ഒളിവിലാണ്.

Read Also:മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച സംഭവം ; സർക്കാർ ആശുപത്രികളിൽ ഇന്ന് ഒ പി ബഹിഷ്ക്കരിക്കും

കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ശരത് ചന്ദ്ര ബോസിനെ 24 ന് വൈകിട്ട് 5 മണിയോടെ കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി രഘുവരൻ, വിശാഖ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അസഭ്യം പറയുകയും തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്‌തെന്നാണ് കേസ്.

Read Also:മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച സംഭവം ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Story Highlights: Kuttanad : violence against doctor case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top