27
Nov 2021
Saturday
Covid Updates

    മൂന്ന് മാസം പ്രായമായ കുഞ്ഞും യുവതിയും വീട്ട് വരാന്തയിൽ കഴിഞ്ഞ കേസ്; ഭർത്താവ് അറസ്റ്റിൽ

    manu krishnan arrested

    പാലക്കാട് ധോണിയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞും യുവതിയും വീട്ട് വരാന്തയിൽ കഴിഞ്ഞ കേസിൽ ഭർത്താവ് അറസ്റ്റിൽ. ധോണി സ്വദേശി മനു ക്യഷ്ണനെയാണ് ഹേമാംബിക പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്.

    പ്രസവത്തിന് ശേഷം മൂന്നു മാസമുള്ള പെൺകുഞ്ഞുമായി ധോണിയിലെവീട്ടിലെത്തിയ ശ്രുതിയേയും കുഞ്ഞിനേയും ഉപേക്ഷിച്ച കേസിലാണ് മനുകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.

    ശ്രുതിയേയും കുഞ്ഞിനേയും വീട്ടിൽ കയറ്റാതെ മനുകൃഷ്ണൻ വീട് പൂട്ടി മുങ്ങുകയായിരുന്നു. തുടർന്ന് കുറച്ചുനാൾ ഇവർ മനുകൃഷ്ണന്റെ വീട്ടു വരാന്തയിൽ കഴിഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. ശ്രുതി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് വാങ്ങിയെങ്കിലും മനുകൃഷ്ണൻ തിരിഞ്ഞു നോക്കിയില്ല. ഇതോടെയാണ് പൊലീസ് നടപടി.

    Read Also: കടയ്ക്കാവൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

    ഇയാൾക്കെതിരെ ഗാർഹിക പീഡനം, കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.2020 ജൂലൈനായിരുന്നു ശ്രുതിയുടെയും മനുകൃഷ്ണന്റെയും വിവാഹം.

    Story Highlights: manu krishnan arrested

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top