Advertisement

കർക്കടക സ്പെഷ്യൽ മുക്കുറ്റി കുറുക്ക്

August 1, 2021
Google News 2 minutes Read
Mukkutti Soup Recipe

ആരോഗ്യസംരക്ഷണത്തിനും സുഖ ചികിത്സകൾക്കും ഏറെ പ്രാധാന്യമുള്ള സമയമാണ് കർക്കടകം. പ്രത്യേക ചികിത്സയുടെയും പരിചരണത്തിന്റെയും കാലം കൂടിയാണിത്. കർക്കടക സ്പെഷ്യൽ വിഭവങ്ങൾക്കും വൻ പ്രചാരമുള്ള ഒരു സമയമാണിത്. അത്തരത്തിലൊരു കർക്കടക സ്പെഷ്യൽ കുറുക്ക് പരിചയപ്പെടാം.

ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. എണ്ണിയാലൊതുങ്ങില്ല മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ. രക്ത സ്രവത്തിനെ തടയാനും അജീർണത്തിന് ഉത്തമമാണിത്. കർക്കടക സ്പെഷ്യൽ മുക്കുറ്റി കുറുക്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

Read Also:കർക്കടകത്തിൽ ഉത്തമം ഈ ഉലുവാ കഞ്ഞി; 7 ദിവസം കുടിച്ചാൽ ശരീരത്തിന് നല്ലത്

ചേരുവകൾ

  • മുക്കുറ്റി – ഒരു പിടി
  • പച്ചരി – 1/2 കപ്പ്
  • തേങ്ങാ ചിരകിയത് – 1/2 കപ്പ്
  • ശർക്കര ഉരുക്കിയത് – 1 കപ്പ്
  • ജീരകം – 1/2 സ്പൂൺ
  • നെയ്യ് – 1 സ്പൂൺ
  • ചെറിയ ഉള്ളി – 2 എണ്ണം

തയാറാക്കുന്ന വിധം

പച്ചരി നാല് മണിക്കൂർ നേരം കുതിർത്ത് വയ്ക്കുക. ശേഷം പച്ചരി, തേങ്ങ, കഴുകി വൃത്തിയാക്കിയ മുക്കുറ്റി, എന്നിവ വെള്ളം ചേർത്ത് നല്ലത് പോലെ അരച്ചെടുക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അരച്ച കൂട്ടും ശർക്കര പാനിയും ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിച്ച് കുറുകി വരുമ്പോൾ ജീരകം പൊടിച്ചത് ചേർത്ത് വാങ്ങി വയ്ക്കാം.

മറ്റൊരു ചട്ടിയിൽ നെയ്യ് ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞ് മൂപ്പിച്ച് ചേർത്ത് ഇളക്കി കൊടുക്കുക.

Story Highlights: Mukkutti Soup Recipe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here