Advertisement

രാജ്യത്തിന്റെ അഭിമാനമാണ് പി വി സിന്ധു: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

August 1, 2021
Google News 1 minute Read

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്‌. ടോ​ക്കി​യോ ഒളിമ്പിക്സിൽ വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി​യാണ് ബാ​ഡി​മി​ന്‍റ​ണ്‍ താ​രം പി.​വി. സി​ന്ധു​ ചരിത്രം സൃഷ്ടിച്ചത്. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്നായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചത്.

ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്. ഇ​തോ​ടെ ര​ണ്ട് ഒളിമ്പിക് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​വും സി​ന്ധു സ്വ​ന്ത​മാ​ക്കിയിട്ടുണ്ട്.

പി വി സിന്ധുവിന് സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ന് അനായാസമായിത്തന്നെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.2016-ലെ ​റി​യോ ഒളിമ്പിക്സിൽ സി​ന്ധു വെ​ള്ളി നേ​ടി​യി​രു​ന്നു. സു​ശീ​ല്‍ കു​മാ​റി​ന് ശേ​ഷം ഒളിമ്പിക്സിൽ ര​ണ്ട് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സി​ന്ധു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here