Advertisement

പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപനം നടത്തുമെന്ന് സൂചന

August 2, 2021
Google News 1 minute Read
central govt ends parliament session

പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപനം നടത്തുമെന്ന് സൂചന. നിയമനിർമ്മാണ അജണ്ട പൂർത്തിയാക്കി സഭ അനിശ്ചിതമായി പിരിയാനാകും സർക്കാർ നിർദേശിക്കുക. അതേസമയം മൺസൂൺ സമ്മേളനം നേരത്തെ പിരിഞ്ഞാൽ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. പ്രതിപക്ഷ പ്രതിഷേധം തുടരുന്ന ലോക്സഭയിൽ ഇന്ന് പൊതുമേഖലാ ജനറൽ ഇൻഷുറൻസ്‌ കമ്പനിയിൽ സർക്കാർ ഓഹരിപങ്കാളിത്തം കുറയ്ക്കുന്ന ബിൽ ചർച്ചയില്ലാതെ പാസാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കും. കൊറോണ വിഷയത്തിലെ ചർച്ചയും ഇന്നത്തെ അജണ്ടയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഈ മാസം ഓഗസ്റ്റ് 13 വരെയാണ് പ്രഖ്യാപിത ആജണ്ടയിൽ പാർലമെന്റ് സമ്മേളിക്കേണ്ടത്. ഇതുവരെ പൂർത്തിയായ പത്ത് ദിവസവും സഭ തടസപ്പെട്ടു. വരും ദിവസങ്ങളിലും സഭാ നടപടികൾ സമാധാനപരമാകും എന്ന് സർക്കാർ കരുതുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമനിർമ്മാണ അജണ്ട പൂർത്തിയാക്കി സഭ സമ്മേളനം അനിശ്ചിതാകാലത്തേക്ക് അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം.

17 ഓളം പുതിയ ബില്ലുകളും 6 ഓർഡിനൻസുകൾക്ക് പകരമായ ബില്ലുകളും ആയിരുന്നു ഈ സമ്മേളനകാലത്ത് പാർലമെന്റ് ചർച്ച ചെയ്യേണ്ടിയിരുന്നത്. ഇതിൽ എട്ടോളം ബില്ലുകൾ ഇതിനകം സഭാ കടമ്പ കടന്നിട്ടുണ്ട്. ചർച്ചകൾ കൂടാതെ ബില്ലുകൾ സർക്കാർ പാസാക്കുകയായിരുന്നു. ശേഷിക്കുന്ന ബില്ലുകൾ കൂടി സർക്കാർ പാസാക്കും. ശേഷമാകും സഭ പിരിയുക.

Read Also: രാജ്യത്തെ ജിഎസ്ടി വരുമാനം ജൂലൈ മാസത്തിൽ ഒരു ലക്ഷം കോടി കടന്നു

മറുവശത്ത് പാർലമെന്റിലെ പ്രതിഷേധത്തിൽ വിട്ടുവീഴ്ച ഇല്ലെന്നാണ് പ്രതിപക്ഷ നിലപാട്. ഫോൺചോർത്തൽ വിഷയത്തിൽ ഇന്നും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം സഭയിൽ നോട്ടിസ് നൽകി. ഉന്നതതല അന്വേഷണം ആണ് പ്രധാന ആവശ്യം. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. രാജ്യത്തെ ജനറൽ ഇൻഷുറൻസ്‌ മേഖലയുടെ സ്വകാര്യവത്ക്കരണത്തിന്‌ വഴിയൊരുക്കുന്ന ബിൽ ലോക്‌സഭയിൽ ഇന്ന് സർക്കാർ പാസാക്കാൻ ശ്രമിക്കും. തെരഞ്ഞെടുക്കുന്ന പൊതുമേഖലാ ജനറൽ ഇൻഷുറൻസ്‌ കമ്പനിയിൽ സർക്കാർ ഓഹരിപങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാനാണ്‌ പുതിയ നിയമനിർമാണം. കോറോണാ വിഷയത്തിൽ റൂൾ 193 പ്രകാരം നടത്താൻ നിശ്ചയിച്ചിട്ടുള്ള ഹ്രസ്വ ചർച്ചയ്ക്ക് മുൻപായി ബിൽ പാസാക്കുന്നത് ഇന്നത്തെ ബിസിനസ് ലിസ്റ്റിൽ ഇടമ്പിടിച്ചിട്ടുണ്ട്.

Story Highlights: central govt ends parliament session

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here