Advertisement

പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം; സിപിഐഎം നേതാവിനെ സസ്പെന്റ് ചെയ്തു

August 2, 2021
Google News 0 minutes Read

പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം കൂടാതെ അനധികൃത സ്വത്ത് സമ്പാദനം മുണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ലക്ഷ്മണനെ സിപിഐഎം സസ്പെന്റ് ചെയ്തു. സിപിഐഎം മുണ്ടൂർ ഏരിയ കമ്മിറ്റി അംഗമാണ്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പാര്‍ട്ടി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ദീർഘകാലം മുണ്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.മുണ്ടൂരിൽ പാർട്ടി വിഭാഗീയത ശക്തമായി നിലനിന്നിരുപ്പോൾ വിഎസ് പക്ഷക്കാരനായിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here