പ്രളയ ബാധിതർക്ക് നൽകാൻ എത്തിച്ച നൂറിലേറെ ചാക്ക് അരി പുഴുവരിച്ചു കുഴിച്ചുമൂടി

പ്രളയ ബാധിതർക്ക് നൽകാൻ എത്തിച്ച അരി പുഴുവരിച്ചു കുഴിച്ചുമൂടി. കാരശ്ശേരി പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് വിതരണത്തിന് എത്തിയ അരിയാണ് ഉപയോഗിക്കാനാകാതെ പാഴായി നശിച്ചത്.
2018 ൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച അരി കൃത്യസമയത്ത് വിതരണം ചെയ്യാതിരുന്നതുകൊണ്ട് കെട്ടിക്കിടന്ന് കാലപ്പഴക്കം സംഭവിച്ചാണ് അരിയിൽ പുഴുവരിച്ചത്. നൂറിലേറെ ചാക്ക് അരിയാണ് കുഴിച്ചു മൂടിയത്. ലഭിച്ച അരിയിൽ മൂന്നിലൊന്ന് മാത്രമാണ് വിതരണം ചെയ്തത്.
കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്കാരിക നിലയത്തിലാണ് ഈ പുഴുവരിച്ച അരി കണ്ടെത്തിയത്. തുടർന്ന് കന്നുകാലികൾക്ക് നൽകാൻ സാധിക്കുമോ എന്ന് പരിശോധിച്ചിരുന്നുവെങ്കിലും അവ ഉപയോഗിക്കരുതെന്ന ലാബ് റിപ്പോർട്ട് പുറത്ത് വന്നു. ചാക്കുകൾ ദ്രവിച്ചതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴച്ചുമൂടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു.
Read Also: കൊവിഡ് ദുരിതാശ്വാസം; ട്രാൻസ്ജെൻഡേഴ്സിന് 4000 രൂപയും അരിയും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍
ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയതിനാൽ അരി വിതരണം ചെയ്യാൻ സാധിച്ചില്ലെന്നായിരുന്നു യുഡിഎഫ് പ്രതിപക്ഷാംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ ഭരണസമിതി നൽകിയ ഉത്തരം.
Story Highlights: karassery Rice spoiled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here