വാക്‌സിനെടുക്കാത്തവർക്ക് നിയന്ത്രണവുമായി സൗദി; നിർബന്ധിത അവധി, തൊഴിൽ ചെയ്യാൻ അനുവാദമില്ല

കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവരെ സൗദിയി അറേബ്യയിൽ ഞായറാഴ്ച മുതൽ തൊഴിൽ ചെയ്യാൻ അനുവദിക്കില്ല. കൂടാതെ നിർബന്ധിത അവധിയും എടുപ്പിക്കും. പൊതുസ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യണമെങ്കിൽ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. പൂർണ വാക്‌സിൻ സ്വീകരിച്ച വിവരം ട്രാക്കിങ് ആപ്ലിക്കേഷനായ തവക്കൽനയിൽ രേഖപ്പെടുത്തിയിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Read Also:വാക്‌സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി
വാക്‌സിനെടുക്കാത്തവർക്ക് തൊഴിലിടങ്ങളിൽ പ്രവേശിക്കാതെ വീട്ടിലിരുന്ന് ജോലി ചെയ്യാം. ഓഗസ്റ്റ് 9 തിങ്കളാഴ്ച വരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകിയിരിക്കുന്നത്. അതിനുള്ളിൽ വാക്‌സിൻ എടുത്തില്ലെങ്കിൽ തൊഴിലാളികൾ നിർബന്ധിത അവധിയിൽ പ്രവേശിക്കണം. ഇത് വാർഷികാവധിയായി കണക്കാക്കും.
ഇനിയും വാക്‌സിനെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും സൗദി ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ വാക്‌സിനേഷൻ നൽകാനുള്ള കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
Story Highlights: Saudi launches tough measures for unvaccinated workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here