Advertisement

‘വാത്തി കമിംഗ്’ വിജയ്‌യുടെ ചുവടുകൾക്കൊപ്പം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും

August 3, 2021
Google News 2 minutes Read

ഈ വർഷം പൊങ്കൽ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ വിജയ് ചിത്രമായിരുന്നു മാസ്റ്റർ. ചിത്രത്തിലെ അനിരുദ്ധ് സംഗീതം ചെയ്ത വാത്തി കമിംഗ് എന്ന പാട്ടിലെ വിജയ്‌യുടെ നൃത്തച്ചുവടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് ഈ ​ഗാനത്തിന് ചുവട് വച്ചുകൊണ്ട് രം​ഗത്തെത്തിയത്. എന്നാൽ ഇപ്പോൾ ഓസ്‌ട്രേലിയയില്‍ നിന്നാണ് വാത്തി കമിംഗ് ചുവടുകളെത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമായ ഡേവിഡ് വാര്‍ണറാണ് ടെലിവിഷനില്‍ വാത്തി കമിംഗ് പാട്ടിട്ട് ചുവടുകള്‍ നോക്കി പഠിക്കാന്‍ ശ്രമിക്കുന്ന വാര്‍ണറുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വാര്‍ണറുടെ മക്കളെയും വീഡിയോയില്‍ കാണാം. സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വൈറലായി കഴിഞ്ഞു.

https://www.instagram.com/p/CSEVO9bpA9z/?utm_source=ig_web_copy_link

നേരത്തെയും വിവിധ ദക്ഷിണേന്ത്യന്‍ സിനിമകളിലെ പാട്ടുകള്‍ക്ക് ചുവടുവെച്ചും ഭാഗങ്ങള്‍ അഭിനയിച്ചും രസകരമായ വീഡിയോകളുമായി വാര്‍ണര്‍ എത്തിയിരുന്നു. ചിത്രം പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ​ഗാനത്തിന്റെ തരം​ഗം തീർന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here