പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടുന്നത് എന്തിന്: ഹൈക്കോടതി

പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടുന്നത് എന്തിനെന്ന് ഹൈക്കോടതി. ലക്ഷ കണക്കിനാളുകൾ പുറത്ത് നിൽക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലിസ്റ്റ് നീട്ടരുതെന്ന് പി.എസ്.സി. കോടതിയിൽ ആവശ്യപ്പെട്ടു. ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രം നീട്ടാനാകില്ലെന്നാണ് പി.എസ്.സി കോടതിയിൽ പറഞ്ഞത്. പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പി.എസ്.സി. കോടതിയെ അറിയിച്ചു.
ഓഗസ്റ്റ് നാലിന് കാലാവധി അവസാനിക്കാനിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പബ്ലിക് സർവീസ് കമ്മിഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് പി.എസ്.സി. കോടതിയെ സമീപിച്ചത്.
Read Also: പരീക്ഷ പേപ്പർ മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്
കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നാണ് പി.എസ്.സി. ചൂണ്ടിക്കാട്ടുന്നത്. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ടെന്നും പുതിയ ഒഴിവുകൾ പുതിയ ഉദ്യോഗാർഥികൾക്കു നൽകണമെന്നും പി.എസ്.സി. കോടതിയിൽ അഭ്യർഥിച്ചിട്ടുണ്ട്.
ഉദ്യോഗാർഥിയുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രഡ് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു പി.എസ്.സി.യുടെ അപ്പീൽ ഹർജി.
Story Highlights: Kerala HighCourt on PSC rank list extension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here