എസ്എംഎ ബാധിച്ച മുഹമ്മദിനായുള്ള മരുന്നിന്റെ ഇറക്കുമതി നികുതി ഒഴിവാക്കി

എസ്എംഎ ബാധിച്ച മുഹമ്മദിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെ നികുതിയും ജിഎസ്ടിയും ഒഴിവാക്കി. ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നികുതിയിളവിന് അനുമതി നൽകുകയായിരുന്നു.
കേന്ദ്ര ധനകാര്യ മന്ത്രിയോട് കോടികൾ വരുന്ന നികുതികൾ ഒഴിവാക്കണമെന്ന് ആദ്യ സമയത്ത് തന്നെ അഭ്യർത്ഥിച്ചിരുന്നു. ആ അഭ്യർത്ഥന മാനിച്ച് നികുതിയിളവ് നൽകിയതായി കേന്ദ്ര ധനകാര്യമന്ത്രി കത്തിലൂടെ അറിയിച്ചിരിക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.6 കോടിയോളം രൂപയാണ് നികുതിയിനത്തിൽ ഇളവ് ലഭിക്കുക.
എസ്എംഎ ബാധിതർക്കായുള്ള മരുന്നിന്റെ ഇറക്കുമതി നികുതിയും മറ്റു നികുതികളും പൂർണമായും എടുത്തു കളയണമെന്ന് ദീർഘകാലമായുള്ള ആവശ്യമാണ്. ജീവൻ രക്ഷാ മരുന്നുകൾക്ക് നികുതി ചുമത്തുന്നത് നീതികേടാണെന്നും നേരത്തെ വിമർശനമുയർന്നിരുന്നു. 6 കോടിയോളം രൂപയാണ് നികുതിയിനത്തിൽ ഇളവ് ലഭിക്കുക.കണ്ണൂർ ജില്ലയിലേ മുഹമ്മദിന് ഉടൻ ചികിത്സ ലഭ്യമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ എസ്എംഎ ബാധിച്ച കുട്ടികൾക്കായി നേരത്തെയും സമാനമായ രീതിയിൽ നികുതിയിളവ് ലഭിച്ചിരുന്നു.
അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരൻ മുഹമ്മദിനായി 46.78 കോടി രൂപയാണ് സമാഹരിച്ചത്. രണ്ട് വയസിന് മുൻപ് മുഹമ്മദിന് സോൾജെൻസ്മാ എന്ന മരുന്ന് ഒരു ഡോസ് നൽകിയാൽ രോഗം ഭേദമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. 7.77 ലക്ഷം പേരുടെ സഹായത്തിലാണ് തുക ലഭിച്ചത്. മുഹമ്മദിന്റെ ചികിത്സയ്ക്ക് ശേഷം ബാക്കിയുള്ള തുക സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച മറ്റ് കുട്ടികൾക്ക് നൽകുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here