കരുവന്നൂർ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ്; പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ് കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രതികളായ സുനിൽ കുമാറും ബിജോയും ഹൈക്കോടതിയിലും മറ്റ് മൂന്ന് പ്രതികൾ തൃശൂർ സെഷൻസ് കോടതിയിലുമാണ് അപേക്ഷ നൽകിയത്. സെഷൻ കോടതി ഇന്ന് തന്നെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു. ഈ മാസം അഞ്ചിന് ഇനി ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിക്കും. ഹൈക്കോടതിയിൽ ഈ മാസം 9നാണ് അപേക്ഷ പരിഗണിക്കുക. (karuvannur bank fraud bail)
കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിതിനെ മാറ്റിയിരുന്നു. കഴിഞ്ഞ മാസം 30നായിരുന്നു നടപടി. മൂന്നംഗ സമിതിക്കാണ് പകരം ചുമതല. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തയാറായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഭരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.
Read Also: കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററെ മാറ്റി; മൂന്നംഗ സമിതിക്ക് പകരം ചുമതല
2014, 20 കാലഘട്ടത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടക്കുന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്നാണ് സംഭവത്തില്‍ ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം.
കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. വായ്പാതട്ടിപ്പിന് പുറമെ വന്‍ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. സാമ്പത്തിക തിരിമറി നടത്തിയ നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ജില്ലാ കമ്മറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആര്‍ വിജയ എന്നിവരെ ഏരിയ കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു.
Story Highlights: karuvannur bank fraud bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here