ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ പ്രധാനമന്ത്രി സ്വവസിതിൽ വച്ച് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഇക്കുറി ഒളിമ്പിക്സിൽ പങ്കെടുത്തത്.
ടോക്കിയോ ഒളിമ്പിക്സിൽ മൂന്ന് മെഡല്‍ ഇതുവരെ ഇന്ത്യ ഉറപ്പാക്കി. ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളി നേടിയപ്പോള്‍ ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലം നേടി. ബോക്‌സിംഗില്‍ മെഡലുറപ്പിച്ച ലൊവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മറ്റൊരു താരം. ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് വിശിഷ്ടാതിഥികളായാണ് ക്ഷണം.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here