Advertisement

ജാതിവിവേചനമില്ലാതെയാവണം ശബരിമല മേൽശാന്തി നിയമനം ; ബി.ഡി.ജെ.എസ്

August 3, 2021
Google News 0 minutes Read
vellappalli and thushar

ജാതിവിവേചനമില്ലാതെയാവണം ശബരിമല മേൽശാന്തിയെ നിയമിക്കേണ്ടതെന്ന് ബി.ഡി.ജെ.എസ്. മലയാളി ബ്രാഹ്മണരല്ലാത്ത ഹിന്ദു സമുദായത്തിലെ എല്ലാ ശാന്തിമാരെയും ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കണമെന്ന് ബി.ഡി.ജെ.എസ്. ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സൂചനാ സമരം നടത്തി.

ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന ഓർമ്മപ്പെടുത്തലാണെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബി.ഡി.ജെ.എസും കക്ഷി ചേരും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here