Advertisement

ജയിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്; സമനിലയിൽ താത്പര്യമില്ല: വിരാട് കോലി

August 3, 2021
Google News 2 minutes Read
virat kohli test victory

ടെസ്റ്റ് മത്സരങ്ങളിൽ എപ്പോഴും ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. സമനിലയിൽ താത്പര്യമില്ല. മൂന്നാം ദിനമോ നാലാം ദിനമോ ടെസ്റ്റ് സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനു മുന്നോടിയായി കോലി പറഞ്ഞു. നാളെയാണ് ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ ആദ്യ ടെസ്റ്റ്. (virat kohli test victory)

“വ്യക്തിപരമായി എനിക്ക് ഇംഗ്ലണ്ടിൽ ടെസ്റ്റ് ജയിക്കുന്നത് ലോകത്തെ മറ്റെവിടെ ജയിക്കുന്നത് പോലെ തന്നെയാണ്. ഇതൊന്നും എൻ്റെ കരിയറിലെ പ്രധാന സംഭവങ്ങളല്ല. ഗ്രൗണ്ടിലിറങ്ങി മത്സരിക്കുമ്പോൾ എല്ലാ ടെസ്റ്റ് മാച്ചും വിജയിക്കുക എന്നതാണ് ലക്ഷ്യം. അതാണ് നമ്മുടെ സംസ്കാരം. മുൻപ് നമ്മൾ ഇത് ചെയ്തിട്ടുണ്ട്. ഇനിയും അത് ആവർത്തിക്കാനാവും. ഒരു മത്സരം പരാജയപ്പെട്ടാലും ആ സംസ്കാരം പിന്തുടർന്ന് കഴിയുന്നതൊക്കെ ചെയ്യുക എന്നതാണ് എൻ്റെ രീതി. വിജയിക്കാനാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കീഴടങ്ങാനല്ല. മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ടെസ്റ്റ് സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.”- കോലി പറഞ്ഞു.

Read Also: പരിശീലനത്തിനിടെ പരുക്ക്; ആദ്യ ടെസ്റ്റിൽ നിന്ന് മായങ്ക് അഗർവാൾ പുറത്ത്

അതേസമയം, നെറ്റ്സിലെ പരിശീലനത്തിനിടെ പന്ത് ഹെൽമറ്റിലിടിച്ച് പരുക്കേറ്റ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ നിന്നുള്ള ടീമിൽ നിന്ന് പുറത്തായി. താരം വൈദ്യ സംഘത്തിൻ്റെ നിരീക്ഷണത്തിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു. സ്ഥിരം ഓപ്പണറായ ശുഭ്മൻ ഗിൽ നേരത്തെ പരമ്പരയിൽ നിന്ന് തന്നെ പുറത്തായിരുന്നു. ഗില്ലിൻ്റെ അഭാവത്തിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടിയിരുന്ന അഗർവാളും പുറത്തായതോടെ ലോകേഷ് രാഹുലിനെ ഇന്ത്യ ഓപ്പണിംഗിൽ നിയോഗിച്ചേക്കും. റിസർവ് ഓപ്പണർ അഭിമന്യു ഈശ്വരൻ, ഹനുമ വിഹാരി എന്നീ താരങ്ങളും ഓപ്പണിംഗ് സ്ലോട്ടിലേക്ക് പരിഗണിക്കപ്പെടുന്നവരാണ്.

ഗില്ലിനെക്കൂടാതെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, പേസ് ബൗളർ അവേശ് ഖാൻ എന്നിവരും ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. ഇരുവർക്കും കൗണ്ടി ഇലവനു വേണ്ടി ഇന്ത്യൻ ടീമിനെതിരെ കളിക്കാനിറങ്ങിയപ്പോഴാണ് പരുക്കേറ്റത്. തുടർന്ന് ശ്രീലങ്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നീ താരങ്ങളെ ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തി. ഇരുവരും ഉടൻ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കൃണാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രൈമറി കോണ്ടാക്ടിലുണ്ടായിരുന്ന സൂര്യകുമാറും പൃഥ്വിയും ക്വാറൻ്റീനിൽ പ്രവേശിച്ചിരുന്നു. ഇരുവരുടെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇരുവരും ഇംഗ്ലണ്ടിലേക്ക് തിരിക്കാനൊരുങ്ങുന്നത്.

Story Highlights: virat kohli test victory england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here