അഫ്‌ഗാനിൽ ചാവേർ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

അഫ്‌ഗാനിൽ ചാവേർ ആക്രമണം. അഫ്ഗാൻ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
മന്ത്രിയുടെ കാബൂളിലെ വീട്ടിലേക്ക് അക്രമികൾ ബോംബെറിയുകയായിരുന്നു. മന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിയും കുടുംബവും സുരക്ഷിതരാണ്. അക്രമികളെ സുരക്ഷാ സേന സംഘം വെടി വച്ച് കൊന്നു. പത്ത് പേർക്കോളാം പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
നിരവധി ചെറിയ സ്ഫോടനങ്ങളും വെടിയൊച്ചകളും കാബൂളിലെ തെരുവുകളിൽ അരങ്ങേറിയിരുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും രാജ്യത്തിന്റെ തെക്കും പടിഞ്ഞാറുള്ള പ്രവിശ്യാ തലസ്ഥാനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്ന ഒരു ആക്രമണവുമായി താലിബാൻ വിമതർ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Read Also: ഒരു വർഷത്തിന് ശേഷം പുതിയ കേസുകൾ; വുഹാനിലെ മുഴുവൻ ജനങ്ങളേയും പരിശോധിക്കാൻ അധികൃതർ
ഗ്രീൻ സോൺ എന്നറിയപ്പെടുന്ന തലസ്ഥാനത്തിന്റെ വളരെ സുരക്ഷിതമായ ഭാഗമായ ഷെർപൂർ പരിസരത്താണ് സ്ഫോടനം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മിർവൈസ് സ്റ്റാനക്‌സായ് പറഞ്ഞു. നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന സ്ഥലമാണിത്.
ആക്ടിംഗ് പ്രതിരോധ മന്ത്രി ബിസ്മില്ലാ ഖാൻ മുഹമ്മദിയുടെ ഗസ്റ്റ്ഹൗസ് ആക്രമണത്തിൽ ലക്ഷ്യമിട്ടതായി കാണുന്നുവെന്ന് സ്റ്റാനക്സായ് പറഞ്ഞു. മന്ത്രി ഗസ്റ്റ്ഹൗസിൽ ഇല്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും ജംഇയ്യത്തെ ഇസ്ലാമി പാർട്ടി അറിയിച്ചു.
Story Highlights: militants attacked the home of Afghan defence minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here