കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പട്ടികജാതി വിഭാഗത്തിന് കൂടുതല്‍ പ്രയോജനമെന്ന് ജെ പി നദ്ദ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളില്‍ പട്ടികജാതി വിഭാഗത്തിന് പരമാവധി പ്രയോജനം ലഭിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. രണ്ടാംമോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ 12 പേരാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളത്. വികസന കാര്യങ്ങളില്‍ എസ് സി വിഭാഗക്കാര്‍ പിന്നാക്കമാണെന്നും ഇവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ നാളുകളായി നടത്തുന്നതെന്നും ജെ പി നദ്ദ പറഞ്ഞു.
പിന്നാക്കക്കാരുടെ വിദ്യാഭ്യാസമടക്കമുള്ള വിഷയങ്ങളില്‍ അവരെ മുന്‍നിരയിലേക്കെത്തിക്കാന്‍ നിരവധി സ്‌കീമുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. അത്തരം പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ് നമ്മുടെ മന്ത്രിസഭയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 12 മന്ത്രിമാരുണ്ട് എന്നത്. ജെ പി നദ്ദ വിശദീകരിച്ചു.
നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിസഭാ പുനസംഘടനയിലാണ് എസ് സി വിഭാഗത്തിന് പ്രാതിനിധ്യം നല്‍കിയത്. ഇതില്‍ 2 പേര്‍ ക്യാബിനറ്റ് മന്ത്രിമാരാണ്. എട്ട് പേര്‍ മാത്രം എസ് ടി വിഭാഗത്തില്‍ നിന്നുണ്ട്. അഞ്ച് ക്യാബിനറ്റ് മന്ത്രിമാരടക്കം 25 പേര്‍ ഒബിസി വിഭാഗക്കാരാണ്.
Story Highlights: jp nadda NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here