ഹോക്കിയിൽ ആവോശപ്പോരാട്ടം; തിരിച്ചുപിടിച്ച് ഇന്ത്യ; കളി വീണ്ടും ഒപ്പത്തിനൊപ്പം

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ആവേശപ്പോരാട്ടം. ഇന്ത്യ ഒരു ഗോൾ കൂടി നേടി കളി ഒപ്പത്തിനൊപ്പം എത്തിച്ചു. സ്കോർ 3-3
ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത് എന്നിവരാണ് ഗോളുകൾ നേടിയത്.
അറ്റാക്കിംഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത്ത് ഗോൾ നേടി. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. 28-ാം മിനിറ്റിൽ ഹർദിക് സിംഗ് ഗോൾ അടിച്ച് സ്കോർ 3-1 ൽ നിന്ന് 3-2 ലേക്ക് ഉയർത്തി. പിന്നീട് ഹർമൻപ്രീത് ഗോൾ വല കുലുക്കി സ്കോർ 3-3 ൽ എത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here